WOUND CARE & LYMPHEDEMA
  • Home
    • Amicus Wound & Lymphedema Clinic
    • About us
    • FAQ
    • Blog >
      • Blog List
  • Chronic Wounds
    • Diabetic ulcer
    • Pressure sore
    • Nonhealing wounds
  • Lymphedema
  • Others
    • Carpal tunnel release
    • Burn scars
    • Ingrowing toenail
    • Dupuytren's disease
  • Contact

ഫേഷ്യൽ റെജുവനേഷൻ പ്രൊസീജ്യർ (FACIAL REJUVENATION PROCEDURES)

3/3/2023

0 Comments

 
Picture
പ്രായം കൂടുന്നതിനെ ഏജിങ് (aging) എന്നു പറയുന്നു. പ്രായം കൂടുന്ന അവസ്ഥയിൽ ദശകളിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ് ശരീരത്തിൽ പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നത്. ഫേഷ്യൽ റെജുവനേഷൻ ചെയ്യുന്നതിലൂടെ നിങ്ങളിൽ പ്രായം തോന്നിപ്പിക്കുന്ന പല ശരീര/ചർമ പ്രകൃതങ്ങളിലും മാറ്റം വരുത്താൻ സാധിക്കും. സർജറി ഉൾപെടുന്നതും അല്ലാത്തതുമായ വിവിധ ചികിത്സാവിധികൾ ഇതിനായി ലഭ്യമാണ്.

ഫേഷ്യൽ ഏജിങ് അഥവാ മുഖത്തിനു പ്രായമേറുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
മുഖത്തെ എല്ലാ ദശകൾക്കും സംഭവിക്കുന്ന ചില മാറ്റങ്ങൾ ചുവടെ:
1. ചർമം: കട്ടി കുറയുകയും, അയയുകയും ചെയ്യുന്നു.
2. കൊഴുപ്പു നഷ്ടപ്പെടുന്നു.
3. ലിഗമെന്റ് അഥവാ അസ്ഥിബന്ധം അയയുന്നു.
4. ബോൺ മാസ് (അസ്ഥികളുടെ തൂക്കം), ബോൺ ഡെൻസിറ്റി (സാന്ദ്രത) എന്നിവ കുറയുന്നു.
ഇവയെല്ലാം കൂടിചേർന്നാണ് മുഖത്തിന് പ്രായമേറ്റുന്നത്. മാർദ്ദവമേറിയ മുഖത്തെ ദശകൾ താഴേക്ക് ഇടിയുകയും, യുവത്വം തുടിക്കുന്ന മുഖത്തിൻറെ പ്രതീകമായ “inverted egg” മുഖാകാരം നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. ചെറുപ്പം തോന്നിപ്പിക്കുന്ന മുഖ്യലക്ഷണങ്ങൾ നഷ്ടപ്പെടുന്നതായി തോന്നാം. മുഖത്തിൻറെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കു കൈയ്യോടിക്കുമ്പോൾ നിരപ്പും, മിനുസവും നഷ്ടപ്പെട്ടതായും തോന്നാം. ഉദാഹരണത്തിന്, ചെറുപ്പക്കാരിൽ പൊതുവെ കൺകുഴിയിൽ നിന്ന് കവിൾത്തടത്തിലേക്കുള്ള ഭാഗം നിരപ്പാർന്ന രീതിയിലായിരിക്കും. എന്നാൽ, പ്രായം ചെല്ലുംതോറും ഈ നിരപ്പ് നഷ്ടപ്പെടുന്നു.
ഫേഷ്യൽ റെജുവനേഷൻ പ്രക്രിയകൾ ഏതെല്ലാം തരം?
സർജറി ഉൾപെടുന്നതും, അല്ലാത്തതുമായ ചികിത്സാവിധികൾ ലഭ്യമാണ്. സർജറി ചെയ്യുന്നതിലൂടെ ഏറെക്കാലം നീണ്ടുനിൽക്കുന്ന ഫലം നേടാൻ സാധിക്കും. മുഖത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി ലക്ഷണമൊത്ത മുഖം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. സർജറി അല്ലാതെയുള്ള ചികിത്സാവിധികൾ ചർമത്തെയും മറ്റും കേന്ദ്രീകരിച്ചുള്ളതാണ്.
ഫേഷ്യൽ റെജുവനേഷന് ഉപകരിക്കുന്ന സർജറി-ഇതര മാർഗ്ഗങ്ങൾ ഏവ?
 
സർജറി അല്ലാതെയുള്ള ചികിത്സകൾ ഇവയാണ്:
1. ബോട്ടുലിനം ടോക്സിൻ അഥവാ ബോട്ടോക്സ് കുത്തിവെപ്പ്
2. ഡെർമൽ ഫില്ലർ കുത്തിവെപ്പ്
3. കെമിക്കൽ പീലുകൾ
4. ലേസർ ചികിത്സകൾ
5. പി.ആർ.പി. ചികിത്സ
6. ക്രീമുകൾ
 ചർമത്തിലെ ചുളിവുകൾ, ചുഴി, ടെക്സ്ചറിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഇവയിലൂടെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും.
ഏതെല്ലാം സർജറികളാണ് ഉള്ളത്?
1. ബ്രോ ലിഫ്റ്റ് (പുരികങ്ങൾ നെറ്റിയിൽ ഉയർത്തി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ).
2. ബ്ലീഫറോപ്ലാസ്റ്റി അഥവാ കൺപോളകളിലെ അമിത ചർമം നീക്കം ചെയ്യുന്ന പ്രക്രിയ.
3. ഫേസ്ലിഫ്റ്റ്
4. നെക്ക് ലിഫ്റ്റ്
5. ഫാറ്റ് ഇൻജക്ഷനുകൾ
എപ്രകാരമാണ് ഒരാൾ ഫേഷ്യൽ റെജുവനേഷൻ ചികിത്സ തെരഞ്ഞെടുക്കുക?
ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും- വ്യക്തിയുടെ പ്രതീക്ഷകൾ, വൈദ്യപരിശോധനാഫലം, മറ്റസുഖങ്ങൾ അപായങ്ങൾ കൂടാതെ സൗഖ്യം കൈവരിക്കാനെടുക്കുന്ന സമയം. ഇതറിയുവാനായി പരിശോധനക്കു വിധേയമായി, ഡോക്ടറോട് സംസാരിച്ചു തീരുമാനിക്കേണ്ടതാണ്.

ഫേഷ്യൽ റെജുവനേഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ?
പ്രായക്കൂടുതൽ തോന്നിക്കുന്നത് മിക്കപേർക്കും മനോവിഷമമുണ്ടാക്കുന്ന സംഗതിയാണ്. ഒപ്പം മുഖത്ത് എപ്പോഴും ക്ഷീണവും, ബുദ്ധിമുട്ടും ഉള്ളതുപോലെ കാണപ്പെടാം. ഈ പ്രൊസീജ്യറുകളിലൂടെ കൂടുതൽ ശാന്തതയും, സൗകുമാര്യവും മുഖത്തിനു ലഭിക്കുന്നു.

ഏജിങ്ങിന്റെ സൂചനകളെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും?
താഴെ പറയുന്ന ശീലങ്ങൾ പാലിക്കുന്നതിലൂടെ ഏജിങ് ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാം.
 
1. പോഷകാഹാരം ശീലമാക്കുക.
2. കൃത്യമായി വ്യായാമം ചെയ്യുക.
3. സൺസ്‌ക്രീൻ ഉപയോഗിക്കുക.
4. സൂര്യനിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുക.
5. പുകവലിക്കാതിരിക്കുക.


0 Comments



Leave a Reply.

CONTACT US

Contact us at 8606029762

Plastic surgery website at: www.amicusclinic.in


© 2025 Amicus Clinic (Lymphedema and Wound Clinic, Trivandrum). All rights reserved.
  • Home
    • Amicus Wound & Lymphedema Clinic
    • About us
    • FAQ
    • Blog >
      • Blog List
  • Chronic Wounds
    • Diabetic ulcer
    • Pressure sore
    • Nonhealing wounds
  • Lymphedema
  • Others
    • Carpal tunnel release
    • Burn scars
    • Ingrowing toenail
    • Dupuytren's disease
  • Contact