മുറിവ്–ലിംഫെഡിമ ക്ലിനിക്ഡോ. ഗോവിന്ദൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം
നിങ്ങൾക്കോ നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാൾക്കോ ഏറെക്കാലമായി ഉണങ്ങാത്ത മുറിവോ ലിംഫെഡിമയോ ഉണ്ടെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. കേരളത്തിലും ഇന്ത്യയിലുമായി ആയിരക്കണക്കിന് ആളുകൾക്ക് ഈ പ്രശ്നങ്ങളുണ്ട്. ഇത് ഒറ്റപ്പെടുത്തുന്നതായി തോന്നാമെങ്കിലും, ഫലപ്രദമായ ചികിത്സയും പരിചരണവും കൈയെത്തും ദൂരത്തുണ്ട്.
എന്ത് പ്രശ്നത്തിനാണ് സഹായം വേണ്ടത്?
എപ്പോൾ ഡോക്ടറെ കാണണം?
എത്ര പെട്ടെന്ന് ഡോക്ടറെ കാണണം എന്ന് സംശയമുണ്ടോ? ഇത് നോക്കുക.
ക്ലിനിക്
Dr. Govindan's Hospital
Convent Rd, Rishimangalam, Vanchiyoor, Thiruvananthapuram, Keralam 695035
വഴി കാണാൻ (ഗൂഗിൾ മാപ്പ്)
ഒ.പി. സമയം
- ബുധൻ 5 pm – 6 pm
- ശനി 10:30 am – 11:30 am
അപ്പോയിന്റ്മെന്റ് എടുക്കാൻ ദയവായി വിളിക്കുക.
ബുക്ക് ചെയ്യാൻ 86060 29762 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അനിദേവ് മറുപടി നൽകും.
ദീർഘകാല മുറിവുകളും ലിംഫെഡിമയും
നിങ്ങളുടെ അസുഖം എന്താണെന്ന് മനസ്സിലാക്കാനും, ധൈര്യത്തോടെ അത് കൈകാര്യം ചെയ്യാനും, ജീവിതം നന്നായി ജീവിക്കാനും സഹായിക്കാനാണ് ഈ വെബ്സൈറ്റ്. വൈദ്യശാസ്ത്രത്തിലെ അറിവുകൾ, നിങ്ങളുടെ അറിവിനെയും ദിവസേനയുള്ള ജീവിത സാഹചര്യങ്ങളെയും മാനിച്ചുകൊണ്ട്, പ്രായോഗികമായ നിർദ്ദേശങ്ങളായി ഇവിടെ പറഞ്ഞുതരുന്നു.
ഉണങ്ങാത്ത മുറിവുകൾ (ക്രോണിക് വൂണ്ട്) കേരളത്തിൽ സാധാരണമാണ്. ഉണങ്ങാൻ ആഴ്ചകളോ മാസങ്ങളോ എടുക്കുന്ന മുറിവുകളുമായി ഒരുപാട് ആളുകൾ ജീവിക്കുന്നുണ്ട്.
ഉണങ്ങാത്ത മുറിവുകൾക്ക് കാരണമെന്ത്?
- പ്രമേഹം (ഷുഗർ) മൂലമുള്ള കാലിലെ പ്രശ്നങ്ങൾ
- പതുക്കെ മാത്രം ഉണങ്ങുന്ന പരിക്കുകൾ
- കാലുകളിലെ രക്തയോട്ടത്തിലെ പ്രശ്നങ്ങൾ
- മറ്റ് അസുഖങ്ങൾ
ഈ മുറിവുകൾ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. ജോലി, കുടുംബജീവിതം, നടക്കാനും നീങ്ങാനുമുള്ള കഴിവ്, മനസ്സിന്റെ സമാധാനം എന്നിവയെയെല്ലാം ഇത് ബാധിക്കും. എന്നാൽ ശരിയായ അറിവും ദിവസേനയുള്ള ശ്രദ്ധയും ഉണ്ടെങ്കിൽ മുറിവ് ഉണക്കിയെടുക്കാൻ കഴിയും.
ലിംഫെഡിമയും (കൈയിലോ കാലിലോ ഏറെക്കാലം മാറാതെ നിൽക്കുന്ന നീര്) കേരളത്തിൽ സാധാരണമാണ്.
കേരളത്തിൽ ലിംഫെഡിമ കൂടുതലായി കാണുന്നത് എന്തുകൊണ്ട്?
- മുൻപ് ഇവിടെ മന്ത് രോഗം (ലിംഫാറ്റിക് ഫൈലേറിയാസിസ് – കൊതുക് പരത്തുന്ന ഒരു തരം വിര മൂലമുള്ള അണുബാധ) വ്യാപകമായിരുന്നു
- രോഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതിനു ശേഷവും അതിന്റെ ഫലങ്ങൾ തുടരുന്നു
- ഭൂപ്രകൃതിയും ചുറ്റുപാടുകളുമായി ബന്ധപ്പെട്ട കാരണങ്ങൾ
ഉണങ്ങാത്ത മുറിവുകളും ലിംഫെഡിമയും ബാധിച്ച ശരീരഭാഗത്തിന് അപ്പുറം ജീവിതത്തിന്റെ പല മേഖലകളെയും ബാധിക്കുന്നു:
- ദിവസേനയുള്ള ജീവിതത്തിലെ ബുദ്ധിമുട്ട്: നടക്കാനും ജോലി ചെയ്യാനും സാധാരണ കാര്യങ്ങൾ ചെയ്യാനും പ്രയാസം
- സാമ്പത്തിക ബുദ്ധിമുട്ട്: ചികിത്സാച്ചെലവ്, ജോലിക്ക് പോകാൻ പറ്റാത്ത ദിവസങ്ങൾ, തുടർച്ചയായി വേണ്ടിവരുന്ന ചികിത്സ
- മാനസിക ബുദ്ധിമുട്ട്: ആധി, ആളുകളിൽ നിന്ന് അകന്നുനിൽക്കൽ, സ്വന്തം ശരീരത്തെക്കുറിച്ചുള്ള തോന്നലിൽ വരുന്ന മാറ്റം
- കുടുംബത്തിലുണ്ടാകുന്ന ബുദ്ധിമുട്ട്: പരിചരിക്കേണ്ട ഉത്തരവാദിത്തം, എല്ലാവരും പങ്കിടുന്ന ആധിയും ടെൻഷനും
- ആരോഗ്യരംഗത്തുള്ള സമ്മർദ്ദം: കൂടുതൽ തവണ ആശുപത്രിയിൽ പോകേണ്ടിവരുന്നത്, സ്പെഷ്യലിസ്റ്റ് ചികിത്സ വേണ്ടിവരുന്നത്
പ്രധാനപ്പെട്ട ഒരു കാര്യം: അറിവും, മുടങ്ങാത്ത പരിചരണവും, ചുറ്റുമുള്ളവരുടെ പിന്തുണയും ഉണ്ടെങ്കിൽ ജീവിതം ഏറെ മെച്ചപ്പെടുത്താൻ കഴിയും.
ഓർക്കുക: മുറിവുണക്കാനും അസുഖം നിയന്ത്രിക്കാനുമുള്ള ഏതു യാത്രയും ഒരു ചുവടുവെപ്പിൽ നിന്നാണ് തുടങ്ങുന്നത്. വിവരങ്ങൾ തേടിയതിലൂടെ നിങ്ങൾ ആ ചുവട് വെച്ചുകഴിഞ്ഞു.
സ്വാഗതം. നിങ്ങളോടൊപ്പം നടക്കാൻ ഞങ്ങളുണ്ട്.