രോഗികൾ ചോദിക്കുന്ന സംശയങ്ങൾ

വരാൻ ഡോക്ടറുടെ കത്ത് വേണോ?

വേണ്ട. നിങ്ങൾക്ക് നേരിട്ട് ഞങ്ങളെ വിളിക്കാം. മറ്റൊരു ഡോക്ടറുടെ കത്ത് ഉണ്ടെങ്കിൽ, ദയവായി കൊണ്ടുവരിക.

എന്തൊക്കെ കൊണ്ടുവരണം?

ചികിത്സാ രേഖകൾ, ഡിസ്ചാർജ് സമ്മറികൾ, ടെസ്റ്റ് റിപ്പോർട്ടുകളും സ്കാനുകളും, കഴിക്കുന്ന മരുന്നുകൾ അല്ലെങ്കിൽ അവയുടെ ലിസ്റ്റ്. പ്രമേഹമുണ്ടെങ്കിൽ, അടുത്ത കാലത്തെ ഷുഗർ റീഡിംഗുകളും കൊണ്ടുവരിക.

എന്റെ മുറിവ് ഉണങ്ങാത്തത് എന്തുകൊണ്ട്?

സാധാരണ അതിന് ഒരു കാരണമുണ്ടാകും. രക്തയോട്ടക്കുറവ്, പ്രമേഹം, കാലിലെ സിരകൾ വീർക്കുന്നത് (വെരിക്കോസ് വെയിൻ), അണുബാധ, മുറിവിൽ സമ്മർദ്ദം ഏൽക്കുന്നത്, പോഷകക്കുറവ്, പുകവലി എന്നിവയാണ് സാധാരണ കാരണങ്ങൾ. കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് കൂടുതൽ വായിക്കാം.

എത്ര തവണ വരേണ്ടിവരും?

അത് നിങ്ങളുടെ മുറിവിനെയും അതിന്റെ ചികിത്സയെയും ആശ്രയിച്ചിരിക്കും. ആദ്യത്തെ തവണ വരുമ്പോൾ ഡോക്ടർ പറഞ്ഞുതരും.

ചികിത്സയ്ക്ക് വേദനയുണ്ടാകുമോ?

ചില ചികിത്സകൾ കുറച്ച് ദിവസം ബുദ്ധിമുട്ടുണ്ടാക്കാം. സാധാരണ വേദനസംഹാരി മരുന്നുകൾ കൊണ്ട് വേദന നിയന്ത്രിക്കാം. വേദന കൂടിവരുന്നുണ്ടെങ്കിൽ ഞങ്ങളോട് പറയുക.

ചികിത്സയ്ക്ക് എത്ര ചെലവാകും?

ഏത് ചികിത്സയാണ് വേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും: ഡ്രസ്സിംഗുകൾ, കംപ്രഷൻ ഗാർമെന്റുകൾ, പ്രൊസീജിയറുകൾ, ഓപ്പറേഷനുകൾ, ആശുപത്രിയിൽ കിടക്കേണ്ടിവരുന്നത് എന്നിവയെല്ലാം ചെലവിനെ മാറ്റും. ചികിത്സ തുടങ്ങുന്നതിനു മുൻപ് ഏകദേശ ചെലവ് ഡോക്ടറോട് ചോദിക്കാം.

പ്രൊസീജിയറിനു മുൻപ് മരുന്നുകൾ നിർത്തണോ?

ഒരു മരുന്നും സ്വയം നിർത്തരുത്. കഴിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും ഡോക്ടറോട് പറയുക, പ്രത്യേകിച്ച് രക്തം നേർപ്പിക്കുന്ന മരുന്നുകളും (ബ്ലഡ് തിന്നർ) ഹെർബൽ അല്ലെങ്കിൽ ആയുർവേദ മരുന്നുകളും. എന്ത് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞുതരും. അതിനു മുൻപ് നിങ്ങളുടെ ഹൃദ്രോഗ വിദഗ്ധനോടോ ഫിസിഷ്യനോടോ ചോദിച്ചേക്കാം.

പുകവലി പ്രശ്നമാണോ?

അതെ. പുകവലി മുറിവ് ഉണങ്ങുന്നത് വൈകിപ്പിക്കുന്നു. പുകവലി നിർത്തുന്നതാണ് നിങ്ങളുടെ മുറിവിനായി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന്.

വീട്ടിൽ മുറിവോ കൈയോ കാലോ എങ്ങനെ ശ്രദ്ധിക്കണം?

മുറിവ് എങ്ങനെ പരിചരിക്കണം, ഡ്രസ്സിംഗ് എങ്ങനെ മാറ്റണം, കംപ്രഷൻ ഗാർമെന്റുകൾ എങ്ങനെ ഉപയോഗിക്കണം, എന്തൊക്കെ വ്യായാമങ്ങൾ ചെയ്യണം എന്നെല്ലാം ഞങ്ങൾ വിശദീകരിച്ചുതരും. മുറിവ് എങ്ങനെ ഉണങ്ങുന്നു എന്ന് ഞങ്ങൾക്ക് പരിശോധിക്കാൻ, തുടർപരിശോധനകൾക്ക് തിരികെ വരിക.

മുറിവ് കൂടുതൽ മോശമായാലോ?

ഞങ്ങളുടെ എപ്പോൾ ഡോക്ടറെ കാണണം? എന്ന പേജ് നോക്കുക. അത്യാവശ്യ സാഹചര്യത്തിൽ, ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോകുക, അല്ലെങ്കിൽ 108-ൽ വിളിക്കുക.

മുറിവിന്റെ ഫോട്ടോ അയയ്ക്കാമോ?

അയയ്ക്കാം, 86060 29762 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് വഴി. ഫോട്ടോ സുരക്ഷിതമായി അയയ്ക്കുന്നത് എങ്ങനെ എന്ന് കാണുക.

സംശയങ്ങളുണ്ടോ? വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക

ബുക്ക് ചെയ്യാൻ 86060 29762 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അനിദേവ് മറുപടി നൽകും.

വിളിക്കുക 86060 29762